Thursday 20 April 2017

അസാദ്ധ്യമെന്നൊരു വാക്കില്ല!

അസാദ്ധ്യമെന്നൊരു വാക്കില്ല!

അവിശ്വസനീയമായ നേട്ടത്തിന്റെ കഥ പറയുന്ന മറ്റൊരു കുടുംബാംഗമാണ് ഇപ്പോൾ അഹ്മാദാബാദ് ഹോട്ടൽ ഫുഡ്ഗ്രാഫിക്സിന്റെ ഉടമയായ ശ്രീ ജ്യോതീസ് ജോസഫ്. ഇരുപ്പക്കാട്ടു മറ്റപ്പള്ളിൽ ജോസഫിന്റെയും ആലീസിന്റെയും പുത്രനായ ജ്യോതിസിന്റെ വിജയകഥ അശ്രാന്ത പരിശ്രമം അസൂയാർഹമായ വിജയത്തിൽ ആരെയും എത്തിക്കുമെന്നതിന്റെ ഉദാഹരണം കൂടിയാണ്. 19 വയസ്സുള്ളപ്പോൾ സെക്രട്ടേറിയൽ കോഴ്സ് പഠിക്കാൻ അഹമ്മദാബാദ് നഗരത്തിലേക്കു ട്രയിൻ കയറിയതാണു ജ്യോതിസ്. പഠനത്തിനു ശേഷം ഇന്റാസ് ഫാർമസ്യൂട്ടിക്കൽസിൽ ജോലി തരപ്പെടുത്തിയ ജ്യോതിസ്, കേരളത്തിൽ നിന്നും പല കാര്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർ താമസസ്ഥലം കണ്ടുപിടിക്കുന്നതിലും കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിഞ്ഞ വ്യക്തിയാണ്. അന്നുമിന്നും അഹമ്മദാബാദ് നഗരത്തിൽ ഭക്ഷണം സാധാരണക്കാരനു താങ്ങാനാവാത്തത്ര വിലയേറിയതാണ്. 

നഗരത്തിന്റെ പ്രാന്തപ്രദേശത്ത് 2002ൽ ഒരു ഫ്ളാറ്റ് സ്വന്തമായി വാങ്ങിയ ജ്യോതിസ്, പേയിംഗ് ഗസ്റ്റുകൾക്കു താമസ സൗകര്യവും ഭക്ഷണവും ഒരുക്കിക്കൊടുത്തുകൊണ്ടാണ് ബിസ്സിനസ്സ് രംഗത്തേക്കു കാൽ വെച്ചത്. സ്വന്തമായി ഭക്ഷണം തയ്യാറാക്കിയെടുത്തുള്ള പരിചയവും നഗരത്തിലെ സദ്യയൊരുക്കങ്ങളിൽ സഹകരിച്ചു നേടിയ പ്രവർത്തനവൈദഗ്ദ്യവും വിജയകരമായി ഉപയോഗിച്ച ജ്യോതിസിന്റെ വഴിയിൽ ഏറ്റവും സഹായകരമായത് ഭാര്യയായി വന്ന ചേർപ്പുങ്കൽ മൂന്നുപീടിക കുടുംബാംഗമായ ജസ്സിയുടെ പിന്തുണയായിരുന്നുവെന്നു പറയാതെ വയ്യ. പേയിങ് ഗസ്റ്റു സേവനം  വിപുലമാക്കാൻ സ്വന്തമായി രണ്ടു ഫ്ളാറ്റുകൾകൂടി നഗരത്തിൽ സ്വന്തമാക്കിയിട്ടുണ്ടിവർ. എല്ലാ നേട്ടങ്ങളും അവരുടെ കൂട്ടായ പരിശ്രമം കൊണ്ടു നേടിയതാണെന്നു പറയാതെ വയ്യ. 
Food Graphics supporting Chrism Mass 2017held in Ahmedabad Cathedral, which represents manifestation of unity of priests and Bishop of the Diocese, lead by His Excellency Arch Bishop Thomas Macwan, .

പരിശ്രമശാലിയായ ജെസ്സിയുടെ മേൽനോട്ടത്തിൽ രുചികരമായ വിഭവങ്ങൾ രൂപപ്പെട്ടപ്പോൾ കേറ്ററിംഗ് രംഗത്തേക്കു കാൽ വെക്കാൻ ജ്യോതിസിനു സാധിച്ചു. പുതുതായി പണിയപ്പെട്ട തൽത്തേജ് സെ. ജൂഡ് പള്ളിയിലെ മിക്ക ചടങ്ങുകൾക്കും തന്റെ സേവനം ലഭ്യമാക്കിയ ജ്യോതിസ്, പതിയെ പുറത്തുനിന്നുള്ള ഓർഡറുകളും എടുത്തു തുടങ്ങി. നഗരത്തിലെ ദക്ഷിണേന്ത്യാക്കാരുടെ ചെറുതും വലുതുമായ ആവശ്യങ്ങളായിരുന്നു ആദ്യം മുന്നിൽ. 
ഏറ്റവും മികച്ച ഭക്ഷണം നൽകുന്നവർ എന്ന ഖ്യാതി വളരെ വേഗം സ്വന്തമാക്കാൻ ജ്യോതിസ്സിനും ജസ്സിക്കും കഴിഞ്ഞു. ഹോം ഫുഡ്സ് എന്ന പേരിൽ ആരംഭിച്ച കേറ്ററിംഗ് സർവ്വീസ് ഇപ്പോൾ ഫുഡ്ഗ്രാഫിക്സ് എന്ന പേരിലാണു പ്രവർത്തിക്കുന്നത്. ഇതിനോടകം താമസസ്ഥലമായ തൽത്തേജ് അഹമ്മദാബാദ് നഗരത്തിന്റെ ഏറ്റവും താമസയോഗ്യമായ ഒരു സ്ഥലമായി മാറിക്കഴിഞ്ഞിരുന്നു. പണി നടന്നുകൊണ്ടിരിക്കുന്ന അഹമ്മദാബാദ് മെട്രോയുടെ റ്റെർമിനലിനു തൊട്ടടുത്താണ് പുതുതായി വാങ്ങിയ ഹോട്ടൽ ഫുഡ് ഗ്രാഫിക്സിന്റെയും സ്ഥാനം. 2016 ൽ അഹമ്മദാബാദ് നഗരത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ സന്ദർശകരെ ആകർഷിച്ച സ്റ്റാൾ ഫുഡ്ഗ്രാഫിക്സിന്റേറ്റായിരുന്നുവെന്നു പറയാതെ വയ്യ. 

റ്റോറന്റ് ഫാർമസ്യൂട്ടിക്കൽസിൽ പർച്ചേസ് എക്സിക്യുട്ടിവായി ജോലി നോക്കുന്ന ജ്യോതിസ് മുഴുവൻ സമയ കേറ്ററിംഗിലേക്കു ചുവടുമാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ജോ, ജോസ്നാ എന്നിങനെ രണ്ടു കുട്ടികളും ഇവർക്കുണ്ട്.


Hotel Food Graphics

No comments:

Post a Comment