15 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. ഒരു ഗവേഷണവും പഠനവുമൊക്കെ നടത്തിയ കാർഡിയോളോജിസ്റ് വില്യം ഡേവിസ് തന്റെ ‘wheat belly‘ എന്ന തന്റെ പുസ്തകത്തിൽ ചില വസ്തുതകൾ പറഞ്ഞിരിക്കുന്നു.
ഹൃദയസംബന്ധമായ ചില അസുഖങ്ങൾ, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് കാരണം ഗോതമ്പുമാവിലെ ചില ഘടകങ്ങളാണെന്നാണ് അദ്ദേഹം പറയുന്നത്. ഗോതമ്പ് നമ്മുടെ ബ്ലഡ് ഷുഗർ വല്ലാതെ കൂട്ടും. ഗോതമ്പ് ഒരു മാസം ഉപേക്ഷിച്ച രോഗികളിൽ പൊണ്ണത്തടിയും ഷുഗറും അതിശയകരമായ രീതിയിൽ കുറഞ്ഞതായി അദ്ദേഹം കണ്ടെത്തി. ഷുഗർ മാത്രമല്ല കുറഞ്ഞത്, ആസ്മ, മൈഗ്രൈൻ, അസിഡിറ്റി, ആർത്രൈറ്റിസ് ത്തുടങ്ങി ഒട്ടനവധി രോഗങ്ങൾ സുഖമായതായി രോഗികൾ സാക്ഷ്യപ്പെടുത്തി.
ഗോതമ്പിൽ വില്ലനാകുന്നത് അമിലോപെക്ടിൻ ആണ്. ഇത് ഷുഗറിന്റെ ഒരു ഘടകമാണ്. ചീത്ത കൊളസ്ട്രോൾ (LDL ) ഉണ്ടാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ഘടകമാണ്. ഈ ചീത്ത കൊളസ്ട്രോളാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത്.
ഗോതമ്പ് ഒഴിവാക്കുന്നതോടെ ഈ LDL 80 മുതൽ 90 ശതമാനം വരെ കുറയുന്നതായി അദ്ദേഹം കണ്ടെത്തി. അതുപോലെ ഗോതമ്പിലുള്ള മറ്റൊരു പ്രോട്ടീനാണ് ഗ്ലിയാഡിൻ. ഇത് വിശപ്പുകൂട്ടും. അതോടെ കൂടുതൽ ഭക്ഷണം കഴിക്കുകയും പൊണ്ണത്തടിക്കു കാരണമാകുകയും ചെയ്യും. ഇതിനു അഡിക്ട് ആക്കാനുള്ള ഒരു കഴിവുമുണ്ട്.
ഒരു ഇരുപതുവര്ഷം മുൻപുള്ള ഗോതമ്പുമായി ഇപ്പോഴുള്ള ഗോതമ്പിനു പുലബന്ധംപോലുമില്ല എന്ന് ഡോക്ടർ പറയുന്നു. കൂടുതൽ വിളവുകിട്ടുന്നതിനായി നടത്തിയ പരീക്ഷണ വർഗ്ഗങ്ങളും ഹൈബ്രഡൈസേഷനും എന്നാൽ ചേർന്ന് ഗോതമ്പിനെ അടിമുടി മാറ്റിയിരിക്കുന്നു.
No comments:
Post a Comment